കൊച്ചി: ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനിടെ 5 ലക്ഷം വാഹനം വില്‍പ്പന നടത്തുകയെന്ന നാഴികക്കല്ല് പിന്നിട്ട് സ്കോഡ ഇന്ത്യ. 2025 നവംബര്‍ മാസം 5,491 യൂണിറ്റുകള്‍ വിറ്റ് വാര്‍ഷിക നിരക്കില്‍ 90% എന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയും കമ്പനി കൈവരിച്ചു. ......
കൊച്ചി: പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യതയും ഘടനാപരമായ അടിസ്ഥാന മാറ്റങ്ങളും പ്രതീക്ഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 2026 വര്‍ഷം മികച്ച നിക്ഷേപ അവസരങ്ങളുടേതാകുമെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി (കൊട്ടക് മ്യൂച്വല്‍ ഫണ്ട്) പുറത്തിറക്കിയ 2026-ലേക്കുള്ള മാര്‍ക്കറ്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട്. വരുംവര്‍ഷം രാജ്യത്തെ സാമ്പത്തിക വിപണിയെ നിര്‍ണിക്കാന്‍ പോകുന്ന വിശാല സാമ്പത്തിക പരിസ്ഥിതിയും പ്രധാന നിക്ഷേപ മേഖലകളും സമഗ്രമായി പ്രതിപാദിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് കൊട്ടക് മഹീന്ദ്ര എഎംസി മാനേജിംഗ് ഡയറക്ടര്‍ നിമേഷ് ഷാ പറഞ്ഞു. ......
കണ്ണൂര്‍: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ 91-ാമത് പാര്‍പ്പിട പദ്ധതിയായ കണ്ണൂര്‍ മേലെ ചൊവ്വയിലെ അസറ്റ് ചേംബര്‍ കെ സുധാകരന് എംപി, അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരന്‍, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ഡയറക്ടര്‍ ഡോ. ഹസ്സന് കുഞ്ഞി, ജോയിന്റെ വെഞ്ച്വര്‍ പാര്‍ട്ണര്‍ ദീപാ പ്രഭാകരന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് നടത്തിയ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്രയുടെ ഫോട്ടോ പ്രദര്‍ശനം മാജിക് പ്ലാനറ്റില്‍ ആരംഭിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പര്യടത്തില്‍ കണ്ടറിഞ്ഞ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ......
കൊച്ചി, ഡിസംബർ 04, 2025: ക്രിസ്മസ് ട്രീയിൽ തിരി തെളിക്കുന്ന ചടങ്ങോടെ, ക്രിസ്മസ് മാസ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊച്ചി മാരിയറ്റ് ഹോട്ടൽ. പരമ്പരാഗത ക്രിസ്മസ് ചടങ്ങുകളും, ഹോട്ടലിന്റെ തനതായ സൗന്ദര്യവും സമന്വയിപ്പിച്ചുള്ള സായാഹ്നമായിരുന്നു, സന്ദർശകർക്കും, വിശിഷാടിതിഥകൾക്കുമായി അധികൃതർ ഒരുക്കിയത്.
ഇതോടൊപ്പം, 2025 ലെ ഗ്ലോബൽ കസ്റ്റമർ അപ്രീസിയേഷൻ വാരവും ആചരിച്ചു. ......
തിരുവനന്തപുരം: ബലാത്സംഗം കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി തള്ളി. ഇതോടെ, അറസ്റ്റ് ഭീഷണി നേരിടുന്ന രാഹുൽ ഉടൻ തന്നെ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ......
തെലുങ്കിലെ പ്രശസ്ത സംവിധായകനായ നാഗ് അശ്വിൻ സംവിധാനം ചെയ്തു പ്രഭാസ്, കമൽഹാസൻ, അമിതാബ് ബച്ചൻ, ദീപിക പദുകോൺ തുടങ്ങിവർ അഭിനയിച്ച ചിത്രമാണ് 'കൽക്കി 2898 എഡി'.
2024-ൽ റിലീസായ ഈ പാൻ ഇന്ത്യൻ സിനിമയിൽ കമൽഹാസൻ വില്ലനായാണ് അഭിനയിച്ചത്.
ഈ ചിത്രം 1100 കോടിയോളം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിലെ സുമതി എന്ന പ്രധാന കഥാപാത്രത്തെ പ്രശസ്ത ബോളിവുഡ് താരമായ ദീപിക പദുക്കോനെയാണ് അവതരിപ്പിച്ചത്. ......
കൊച്ചി: മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ സ്കീം ഫോർ പ്രൊമോഷൻ ഓഫ് അക്കാദമിക് ആൻഡ് റിസർച്ച് കോളാബോറേഷൻ (SPARC) പദ്ധതിയുടെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പ്രധാന അന്തർ ദേശീയ ഗവേഷണ പദ്ധതി കരസ്ഥമാക്കി. ₹1.19 കോടി ബജറ്റിൽ നടപ്പാക്കുന്ന ഈ സംയുക്ത ഇന്ത്യ–കൊറിയ പദ്ധതി, സമുദ്ര ജീവികളിൽ നിന്നുള്ള ആന്റി മൈക്രോബിയൽ പെപ്റ്റൈഡുകളെയും അത്യാധുനിക ഫോട്ടോകാറ്റലിറ്റിക് നാനോ മെറ്റീരിയലുകളെയും സംയോജിപ്പിച്ച് ജലശുദ്ധീകരണത്തിനും ജലകൃഷിയിലെ രോഗ നിയന്ത്രണത്തിനും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യമാക്കുന്നത്. ......
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളില്ലാതായി. ......